ഇനി വരാന്‍ പോകുന്ന തട്ടിപ്പ് പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പേരില്‍
ഇപ്പോഴിത് തട്ടിപ്പുകളുടെ കാലമാണല്ലോ. ഓരോ ദിവസവും ഓരോ പുതിയ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ വരുന്നു. അടുത്ത ആഴ്ച , അല്ലെങ്കില്‍ ഏറിയാല്‍ ഒരു രണ്ടു മാസത്തിനകം പുറത്തു വരാന്‍ പോകുന്ന ഒരു തട്ടിപ്പിനെ കുറിച്ച് പ്രവചനം നടത്തിയാലോ എന്നാണു എന്‍റെ ആലോചന.
കുബേരന്റെ സഞ്ചിയും സ്വര്‍ണത്തിന്റെ കുമ്പളങ്ങയും എല്ലാം ഭംഗിയായി വിറ്റവര്‍ക്ക് ഒരു സൂപ്പര്‍ ബംബര്‍ ലോട്ടറി അല്ലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ അടിച്ചിരിക്കുന്നത്.
എങ്ങനെ എന്നാണോ?
കീശയില്‍ പണവും തലയില്‍ കളിമണ്ണും ധാരാളമായി സൂക്ഷിച്ചിട്ടുള്ള കുറെ പേര്‍ നമുക്കിടയില്‍ ഉണ്ടല്ലോ. വരും ദിവസങ്ങളില്‍ ഈ തട്ടിപ്പുകാര്‍ അവരെ സമീപിക്കും. എന്നിട്ട് തങ്ങളുടെ കയ്യിലുള്ളത് പദ്മനാഭ ക്ഷേത്രത്തില്‍ നിന്നുള്ള രതനമാണ് എന്ന് പറയും. ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം ടാക്സി പിടിച്ചു വരും എന്നെല്ലാം വച്ച് കാച്ചുമ്പോള്‍ അത് കൈക്കലാക്കാനായി എത്ര പണം വേണമെങ്കിലും ഇറക്കാന്‍ ഈ മണ്ടന്മാര്‍ തയ്യാറാവും.
ഇതിനിടയില്‍ അല്‍പ്പം ബുദ്ധി ഉള്ളവര്‍ ചോദിക്കും, ഇതെങ്ങനെ കിട്ടി? അവിടെ ടിറ്റ് സെക്യൂരിറ്റി ആയിരുന്നില്ലേ എന്നെല്ലാം.
അവിടെ നിലവറയില്‍ ഡ്യൂട്ടി ഉണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് കടത്തിയ ആകെ മൂന്നു രത്നങ്ങളില്‍ ഒന്നാണ് ഇത് എന്നായിരിക്കും മറുപടി. മറ്റു രണ്ടെണ്ണം എവിടെ എന്നാണോ? ഏറ്റവും വില പിടിച്ച ഒന്ന് നാസക്കാര്‍ അമേരിക്കക്ക് കൊണ്ട് പോയി. അടുത്തത് അംബാനി വില കൊടുത്തു വാങ്ങി. ഇനി ശേഷിക്കുന്നത് ഇതാണ്.
ഓ ടാറ്റയും ബിര്‍ലയും ഒന്നും ഇത് അറിയും മുന്‍പ് വാങ്ങണം എന്നായിരിക്കും ഇത് കേള്‍ക്കുന്നവരുടെ മനസ്സില്‍. എന്തായാലും കുറച്ചു ലക്ഷങ്ങള്‍ പോയാല്‍ എന്താ രത്നം കയ്യില്‍ കിട്ടിയില്ലേ? കൊടുക്കെടാ പണം .
നിത്യ പൂജയ്ക്കുള്ളവ സൂക്ഷിച്ചിരിക്കുന്ന ഇ നിലവറ പരിശോധിച്ച് കഴിഞ്ഞു. ഇനിയും പരിശോധിക്കാത്ത ബി നിലവറയില്‍ ഉണ്ടെന്നു കരുതുന്ന നിധികളെ കുറിച്ച് വലിയ കഥകള്‍ മെനയാന്‍ കഴിവുള്ള ആളുകള്‍ക്ക് സാധ്യതകള്‍ വളരെ ഏറെ എന്ന് സാരം. Sky is the limit എന്ന് പോലും പറയാനാവില്ല.
ശേഷം മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം പത്രത്തില്‍ വരും.......പുതിയ തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്തയായി........കാത്തിരിക്കാം
No comments:
Post a Comment