
ലൈബ്രറിയില്‍ ഇരുന്നു ആളുകള്‍ പുസ്തകം വായിക്കുന്നത് കണ്ടാല്‍ ആര്‍ക്കെങ്കിലും അത്ഭുതം തോന്നുമോ?എന്തായാലും എനിക്ക് തോന്നി.പതിവ് പോലെ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തില്‍ ഇറങ്ങിയതായിരുന്നു. എലിപ്പയ്യൂരണി ഗ്രാമതിലായിര്‍ന്നു ഇന്നലെ. തൂത്തുക്കുടി ജില്ലയിലെ കോവില്‍ പട്ടിക്കടുതാണ് ഈ ഗ്രാമം. പതിവ് രീതിയനുസരിച്ച് അവിടെ ഒന്ന് ചുറ്റിയടിക്കാന്‍ പോയപ്പോള്‍ തൊട്ടു മുന്നില്‍ തന്നെ പഞ്ചായത്ത് ലൈബ്രറി.ഇത് വരെ തമിഴ് നാട്ടിലെ വിവിധ ഗ്രാമങ്ങളിലായി ഒരു നൂറു ലൈബ്രറികള്‍ എങ്കിലും കണ്ടു കാണും. പലപ്പോഴും കുറച്ചു സമയം അവിടെ വിശ്രമിക്കാം എന്ന് കരുതി ഇരിക്കുകയും ഉണ്ട്.പലപ്പോഴും കൂടെ ഉള്ള പഞ്ചായത്ത് പ്രസിഡണ്ടോ ക്ലര്‍ക്കോ വന്ന് ഇഞ്ച് കണക്കിനുള്ള പൊടി തട്ടി കളഞ്ഞു ഇരിക്കാന്‍ സൌകര്യവും ഉണ്ടാക്കി തരും.പക്ഷെ ഇന്നലെ എലിപ്പയ്യൂരനിയില്‍ ലൈബ്രറിയില്‍ കയറി ഇരിക്കാം എന്ന് കരുതിയപ്പോള്‍ അവിടെ ചില മനുഷ്യര്‍ ഇരിക്കുന്നു!കുറച്ചു സമയം അവിടെ ചിലവഴിച്ചപ്പോള്‍ കുറച്ചു കുട്ടികള്‍ വരുന്നു, പുസ്തകം എടുത്തു അവിടെ ഇരുന്നു വായിക്കുന്നു. വൈകുന്നേരം ആണെങ്കിലും മറ്റു ചിലര്‍ വന്നു പത്രം വായിക്കുന്നു.പലപ്പോഴും ഗ്രാമങ്ങളിലെ ലൈബ്രറികള്‍ കാണുമ്പോള്‍ ആലോചിക്കുന്ന ഒരു കാര്യമുണ്ട്... എന്തിനാണ് എങ്ങനെ ലൈബ്രറികള്‍ നിര്‍മ്മിക്കുന്നത്? ലക്ഷങ്ങള്‍ ചെലവഴിച്ചു കെട്ടിടങ്ങള്‍, അതില്‍ കുറെ സ്റ്റീല്‍ റാക്കുകള്‍... അതിനുള്ളില്‍ നൂറു കണക്കിന് പുസ്തകങ്ങളും അതിന്റെ ഇരട്ടി അളവില്‍ പൊടിയും. ഒരു പുസ്തകം പോലും ആരും തുറന്നു നോക്കിയതായി തോന്നിയിട്ടില്ല. പല ഇടങ്ങളിലും ജനറല്‍ നോളെജ് പുസ്ത്കങ്ങലായിരിക്കും കൂടുതല്‍. കലാമിന്റെ പുസ്തകങ്ങളും കാണും.പലതും തമിഴ് ആയതിനാല്‍ വെറുതെ പൊടി തട്ടി മരിച്ചു നോക്കും. അതിനിടെ വല്ലപ്പോഴും കിട്ടുന്ന ഇഗ്ലീഷ് പുസ്തകങ്ങള്‍ സമയം കളയാനായി അവിടെ ഇരുന്നു വായിക്കും. ഇതാദ്യമായാണ് ലൈവ് ആയ ലൈബ്രറി കാണുന്നത്.
വായന മരിക്കുന്നു എന്നാരാണ് പറഞ്ഞത്?
എലിപ്പയ്യൂരനിയില്‍ കുറച്ചു സമയം കൂടി ചുറ്റി നടന്നപ്പോള്‍ പഴയ ചില കാഴ്ചകള്‍ കൂടി കാണാനായി .
നമ്മുടെ നാട്ടില്‍ അന്ന്യം നിന്ന് പോയ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിട്ട്യൂട്ട്.
നാളെ (ജൂലൈ 16ന് ) ഇനാം മണിയാച്ചിയില്‍ പോകണം. അവിടെ എന്തൊക്കെ ആയിരിക്കും ഉണ്ടാകുക? കാത്തിരുന്നു കാണാം.
No comments:
Post a Comment