Thursday, July 21, 2011
എന്നെ ഒന്നു പറ്റിക്കൂ
ഇനി ഉടനെ വരാന്‍ പോകുന്ന ഒരു തട്ടിപ്പ് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പേരിലായിരുക്കും. അക്കാര്യം ഊഹിക്കാന്‍ അത്ര വലിയ പാണ്ഡിത്യമൊന്നും വേണ്ടി വരില്ല. ഇപ്പോഴിത് തട്ടിപ്പുകളുടെ കാലമാണല്ലോ. ഓരോ ദിവസവും ഓരോ പുതിയ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ വരുന്നു. അടുത്ത ആഴ്ച , അല്ലെങ്കില്‍ ഏറിയാല്‍ ഒരു രണ്ടു മാസത്തിനകം പുറത്തു വരാന്‍ പോകുന്ന ഒരു തട്ടിപ്പിനെ കുറിച്ച് പ്രവചനം നടത്തിയാലോ എന്നാണു എന്‍റെ ആലോചന.കുബേരന്റെ സഞ്ചിയും സ്വര്‍ണത്തിന്റെ കുമ്പളങ്ങയും എല്ലാം ഭംഗിയായി വിറ്റവര്‍ക്ക് ഒരു സൂപ്പര്‍ ബംബര്‍ ലോട്ടറി അല്ലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ അടിച്ചിരിക്കുന്നത്.എങ്ങനെ എന്നാണോ?കീശയില്‍ പണവും തലയില്‍ കളിമണ്ണും ധാരാളമായി സൂക്ഷിച്ചിട്ടുള്ള കുറെ പേര്‍ നമുക്കിടയില്‍ ഉണ്ടല്ലോ. വരും ദിവസങ്ങളില്‍ ഈ തട്ടിപ്പുകാര്‍ അവരെ സമീപിക്കും. എന്നിട്ട് തങ്ങളുടെ കയ്യിലുള്ളത് പദ്മനാഭ ക്ഷേത്രത്തില്‍ നിന്നുള്ള രതനമാണ് എന്ന് പറയും. ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം ടാക്സി പിടിച്ചു വരും എന്നെല്ലാം വച്ച് കാച്ചുമ്പോള്‍ അത് കൈക്കലാക്കാനായി എത്ര പണം വേണമെങ്കിലും ഇറക്കാന്‍ ഈ മണ്ടന്മാര്‍ തയ്യാറാവും.ഇതിനിടയില്‍ അല്‍പ്പം ബുദ്ധി ഉള്ളവര്‍ ചോദിക്കും, ഇതെങ്ങനെ കിട്ടി? അവിടെ ടിറ്റ് സെക്യൂരിറ്റി ആയിരുന്നില്ലേ എന്നെല്ലാം.അവിടെ നിലവറയില്‍ ഡ്യൂട്ടി ഉണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് കടത്തിയ ആകെ മൂന്നു രത്നങ്ങളില്‍ ഒന്നാണ് ഇത് എന്നായിരിക്കും മറുപടി. മറ്റു രണ്ടെണ്ണം എവിടെ എന്നാണോ? ഏറ്റവും വില പിടിച്ച ഒന്ന് നാസക്കാര്‍ അമേരിക്കക്ക് കൊണ്ട് പോയി. അടുത്തത് അംബാനി വില കൊടുത്തു വാങ്ങി. ഇനി ശേഷിക്കുന്നത് ഇതാണ്.ഓ ടാറ്റയും ബിര്‍ലയും ഒന്നും ഇത് അറിയും മുന്‍പ് വാങ്ങണം എന്നായിരിക്കും ഇത് കേള്‍ക്കുന്നവരുടെ മനസ്സില്‍. എന്തായാലും കുറച്ചു ലക്ഷങ്ങള്‍ പോയാല്‍ എന്താ രത്നം കയ്യില്‍ കിട്ടിയില്ലേ? കൊടുക്കെടാ പണം .നിത്യ പൂജയ്ക്കുള്ളവ സൂക്ഷിച്ചിരിക്കുന്ന ഇ നിലവറ പരിശോധിച്ച് കഴിഞ്ഞു. ഇനിയും പരിശോധിക്കാത്ത ബി നിലവറയില്‍ ഉണ്ടെന്നു കരുതുന്ന നിധികളെ കുറിച്ച് വലിയ കഥകള്‍ മെനയാന്‍ കഴിവുള്ള ആളുകള്‍ക്ക് സാധ്യതകള്‍ വളരെ ഏറെ എന്ന് സാരം. Sky is the limit എന്ന് പോലും പറയാനാവില്ല.ശേഷം മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം പത്രത്തില്‍ വരും.......പുതിയ തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്തയായി........കാത്തിരിക്കാം
Subscribe to:
Post Comments (Atom)
2 comments:
ശ്രീ പദ്മനാഭന്റെ നിധി- മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുക
ശ്രീപദ്മനാഭന്റെ നിധിയില്‍ രാജാക്കന്മാര്‍ പിരിച്ച മുലക്കരത്തിന്റെ വിഹിതം വരെ ഉണ്ടെന്ന ജമീല പ്രകാശം എം എല്‍ എ യുടെ കണ്ടെത്തല്‍ കണക്കിലെടുക്കാതെ തന്നെ പറയട്ടെ ഈ മുതല്‍ എന്ത് ചെയ്യാനാണ് ഉദ്ദേശ്യം, കെട്ടിപ്പിടിച്ചു കൊണ്ടിരിക്കാനോ , അതും സീരിയല്‍ സ്പോടനങ്ങളുടെയും തീ പിടുത്തങ്ങളുടെയും നാളുകളില്‍ ? ഇതില്‍ ഒരു ഭാഗം എടുത്തു എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളേജ് തുടങ്ങിയാല്‍ എന്താ കുഴപ്പം ? കാരക്കോണം കോളേജ് വാങ്ങുന്നത് പോലെ സീറ്റൊന്നിന് 50 ലക്ഷം വാങ്ങിയില്ലെങ്കിലും അമ്പതു ശതമാനം സീറ്റുകളില്‍ കുറച്ചു ലക്ഷങ്ങള്‍ വാങ്ങാവുന്നതാണ്. ബാക്കി അമ്പതു ശതമാനം മെറിറ്റ് സീറ്റും നല്‍കുക. ഏതു മാര്‍ഗ്ഗത്തിലുടെയും തങ്ങളുടെ കുട്ടികളെ ഡോക്ടര്‍മാര്‍ ആക്കിയെ അടങ്ങു എന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അഭിലാഷ പൂര്ത്തികരണത്തിന് ഇതൊരു മാര്‍ഗ്ഗവുമാവും. മെഡിക്കല്‍ കോളേജ് ബിസിനെസ്സിലൂ ടെ ശ്രീപദ്മനാഭന്റെ സ്വത്തു കൂടുന്നതല്ലാതെ കുറയില്ല.
കെ എ സോളമന്‍
Your write up is commendable.
K A Solaman, kas leaf blog
There is no need to sell the assets to make use of it. Even they could pledge it.
Any way, the model created by the rulers of Kochi Naatturaajyam seems better than that of Travancore Natturaajyam.
Those rulers of Kochi used such assets to create a railway line to Kochi while their counterparts in Travancore kept them idle.
This difference is the basic reason for Kochi's progress and Trivandrum's stagnation.
Another thing- a small 'naattu raajyam' like Travancore was able to collect such huge amounts via tax. Think of other wide and rich areas. And how those collected tax should be utelised? We have to think of that also. But all of us are afraid to discuss it.
ഏതൊക്കെ രീതിയില്‍ വിശകലനം ചെയ്ത്താലും മാനവ പൂജയാണു ഏറ്റവും വലിയ മാധവ പൂജ എന്ന മറുപടി കൊടുത്താല്‍ ഇതിനെതിരെ ഉള്ള എതിര്‍പ്പെല്ലാം മാറിക്കോളും.
Post a Comment