Thursday, July 21, 2011

ഇനാം മണിയാച്ചി എന്ന മറ്റൊരു ഗ്രാമം




ഇത് മറ്റൊരു ലൈബ്രറി. ഇവിടെ ലൈബ്രറിക്കകത്തു പൊടി ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. കാരണം - പൊടി പോലും കടക്കാത്ത വിധത്തില്‍ ജനലും വാതിലുമെല്ലാം അടച്ചിട്ടിരുക്കുകയാണ്. കോവില്‍ പട്ടിക്കടുത്ത് തന്നെ ഉള്ള മറ്റൊരു ഗ്രാമമാണിത് . ഇനാം മണിയാച്ചി എന്ന് പേര്. ലൈബ്രറി അങ്ങനെ ഉപയോഗിക്കാറില്ല എന്നാണു അടുത്ത് താമസിക്കുന്നവര്‍ പറയുന്നത്. പുസ്തകം വായിക്കാന്‍ പോയിട്ട് വെറുതെ പോലും ആരുമങ്ങനെ വരാറില്ലത്രേ. ഒന്നോ രണ്ടോ കുട്ടികള്‍ ലൈബ്രറിക്കു പുറത്തു കളിക്കാന്‍ വരും. അത്ര തന്നെ.




എലിപ്പയ്യൂരണിയിലെ ലൈബ്രറിയെക്കുറിച്ച് എഴുതിയ ഓര്‍മ്മയുമായാണ് ഇനാം മണിയാച്ചിയിലെ ലൈബ്രറിക്കടുത്തു പോയത്. പക്ഷേ.........

No comments: